മുംബൈ: രാജ്യത്തെ സാമ്ബത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്ന തീരുമാനം നടപ്പാക്കി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
RBI യുടെ പണനയ അവലോകന യോഗത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റിപ്പോ നിരക്ക് ഉയര്‍ന്നതോടെ ബാങ്ക് വായ്പ പലിശ നിരക്കില്‍ വന്‍ വര്‍ദ്ധന പ്രതീക്ഷിക്കാം. രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് ഇത്തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചത്. കൂടാതെ, നടപ്പ് സാമ്ബത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7 ശതമാനത്തില്‍നിന്ന് 6.8 ശതമാനമായി കുറയ്ക്കുകയും ചെയ്തു.