മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. ഐടി ആക്ട് 2000 പ്രകാരമാണ് അക്കൗണ്ട് താല്‍ക്കാലികമായി തടഞ്ഞുവെച്ചത്.
റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്.
‘ഹലോ ട്വിറ്റര്‍ ..ശരിക്കും എന്താണിത്’ എന്ന അടിക്കുറിപ്പോടെയാണ് റാണ ട്വീറ്ററില്‍ നിന്ന് ലഭിച്ച മെയില്‍ പങ്കുവെച്ചിട്ടുള്ളത്.’ഇന്ത്യയിലെ പ്രാദേശിക നിയമങ്ങള്‍ക്കു കീഴിലെ ട്വീറ്ററിന്റെ നിയമങ്ങള്‍ പാലിക്കുന്നതിനായി ഐ.ടി ആക്ട് പ്രകാരം 2000 പ്രകാരം താങ്കളുടെ അക്കൗണ്ട് ഞങ്ങള്‍ മരവിപ്പിച്ചിരിക്കുന്നു’.
ഈ ഉള്ളടക്കം മറ്റെവിടെങ്കിലും ലഭ്യമാകും എന്നായിരുന്നു ട്വിറ്റര്‍ നല്കിയ നോട്ടീസ്. റാണയുടെ ട്വീറ്റ് നിരവധി പേര് പങ്കുവെക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. റാണ അയ്യൂബിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി ഭീകരമാണെന്നും അടുത്തത് ആരാണെന്ന് നോക്കിയാല്‍ മതിയെന്നും ടെന്നിസ് താരം മാര്‍ട്ടിന നവരതിലോവ പ്രതികരിച്ചു.