കോട്ടയം: റബറിന്‍റെ താങ്ങുവില 250 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജിന്റെ ഏകദിന ഉപവാസ സമരം.
“റബര്‍ വെട്ടിക്കളയണം എന്ന് തന്നെയാണ് അഭിപ്രായം. നിസ്സഹായരായ കര്‍ഷകര്‍ക്ക് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ സമരം. ആദ്യമായി താങ്ങുവില 150 രൂപയായി ഉയര്‍ത്തിയത് കെ എം മാണിയാണ്”. അന്തസ്സുണ്ടെങ്കില്‍ റബര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരില്‍ നിന്ന് ജോസ് കെ മാണി പുറത്ത് വരണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കേരളത്തിലെ കാര്‍ഷിക മേഖലയാകെ താറുമാറായ അവസ്ഥയിലാണ്. റബറിന്‍റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷമായിട്ടും തീരുമാനമായില്ല. 145 രൂപയാണ് റബറിന്‍റെ ഇപ്പോഴത്തെ വില. കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.