MORE

    രോഹിത് ശര്‍മ്മയുടെ പോരാട്ടവും രക്ഷിച്ചില്ല, രണ്ടാം ഏകദിനത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ

    Date:

    ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തിലും ആവേശവിജയം കുറിച്ച്‌ ബംഗ്ലാദേശ്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര ഒരു മത്സരം കൂടെ ബാക്കിനില്‍ക്കെ 2-0 ന് ബംഗ്ലാദേശ് സ്വന്തമാക്കി.

    ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പരിക്കേറ്റിട്ടും പോരാട്ടവീര്യം കാഴ്ച്ചവെച്ചുവെങ്കിലും അവസാന പന്തില്‍ പരാജയം സമ്മതിക്കുകയായിരുന്നു

    മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 272 റണ്‍സിന്‍്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

    മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. തുടക്കത്തില്‍ തന്നെ വിരാട് കോഹ്ലിയെയും ധവാനെയും ഇന്ത്യയ്ക്ക് നഷ്ടമായി. നാലാമനായി എത്തിയ വാഷിങ്ടണ്‍ സുന്ദറിനും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ കെ എല്‍ രാഹുലിനും ഇന്ത്യയ്ക്കായി മികവ് പുലര്‍ത്താനായില്ല. ഒരു ഘട്ടത്തില്‍ 65 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ 107 റണ്‍സ് കൂട്ടിച്ചേര്‍ത്തുകൊണ്ട് ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലുമാണ് തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

    ശ്രേയസ് അയ്യര്‍ 102 പന്തില്‍ 82 റണ്‍സ് നേടി പുറത്തായപ്പോള്‍ അക്ഷര്‍ പട്ടേല്‍ 56 പന്തില്‍ 56 റണ്‍സ് നേടി. ഇരുവരും പുറത്തായി ഇന്ത്യ സമ്മര്‍ദ്ദത്തിലായതോടെയാണ് ഒമ്ബതാമനായി പരിക്കേറ്റ രോഹിത് ശര്‍മ്മയെത്തിയത്. വേദന സഹിച്ചും ക്രീസില്‍ നിലയുറപ്പിച്ച രോഹിത് ശര്‍മ്മ 28 പന്തില്‍ 3 ഫോറും 5 സിക്‌സും അടക്കം 51 റണ്‍സ് നേടി അവസാന പന്ത് വരെ പോരാടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

    മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് സെഞ്ചുറി നേടിയ മെഹിദി ഹസന്‍്റെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 83 പന്തില്‍ 8 ഫോറും 4 സിക്സും അടക്കം 100 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു. 96 പന്തില്‍ 7 ഫോര്‍ അടക്കം 77 റണ്‍സ് നേടിയ മഹ്മദുള്ളയും ബംഗ്ലാദേശിന് വേണ്ടി തിളങ്ങി.

    ഒരു ഘട്ടത്തില്‍ 69 റണ്‍സിന് 6 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ബംഗ്ലാദേശ് മത്സരത്തില്‍ തിരിച്ചെത്തിയത്. ഏഴാം വിക്കറ്റില്‍ 148 റണ്‍സ് മെഹദി ഹസനും മഹ്മദുള്ളയും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റും ഉമ്രാന്‍ മാലിക്ക്, മൊഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....