ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ഹിന്ദു യുവതിയെ പീഡിപ്പിച്ച ഇസ്ലാമിക പുരോഹിതന്‍ കൊല്ലപ്പെട്ട നിലയില്‍. പലമു സ്വദേശിയായ മൗലാന അത്തവുള്ള ഖാസിമിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
കഴിഞ്ഞ ഏതാനും നാളുകളായി ഇയാളെക്കുറിച്ച് ആര്‍ക്കും ഒരു അറിവുമുണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം ഇയാള്‍ 28 കാരിയായ ഹിന്ദു യുവതിയെ പീഡിപ്പിച്ചിരുന്നു. അയല്‍വാസികളുടെ വാക്ക് വിശ്വസിച്ച് രോഗശാന്തിയ്‌ക്കായി ഖാസിമിന്റെ അടുത്ത് എത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധമുളവാക്കിയിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ മാസം 21 മുതല്‍ ഖാസിമിനെ കാണാനില്ലായിരുന്നു. കേസ് ഭയന്ന് ഒളിവില്‍ പോയതായിരിക്കാമെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും കരുതിയത്. ഖാസിമിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രദേശത്തു നിന്ന് തന്നെ ഖാസിമിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
യുവതിയുടെ ബന്ധുക്കള്‍ ഖാസിമിനെ കൊലപ്പെടുത്തിയതാണെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.