MORE

    രാഹുല്‍ പറഞ്ഞു: ജനങ്ങളില്‍ ഭിന്നിപ്പില്ല ഭിന്നിപ്പിക്കാനുള്ള ക്രൂര ശ്രമം നടക്കുന്നുണ്ട്

    Date:

    ഭാരത് യാത്രയ്‌ക്കൊപ്പം സഞ്ചരിച്ച ഒരാളെന്ന നിലയില്‍ യാത്രയെ എങ്ങനെ വിലയിരുത്തുന്നു?

    പ്രേമചന്ദ്രന്‍: കോണ്‍ഗ്രസിന്റെ ഒരു ദേശീയ നേതാവ് പദയാത്രയുമായി വരുമ്ബോള്‍ ലോക്‌സഭാംഗം എന്ന നിലയില്‍ അതിനെ സ്വീകരിച്ച്‌ ആനയിക്കുക എന്നു മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷേ പങ്കെടുത്തു കഴിഞ്ഞപ്പോള്‍ കിട്ടിയ ഒരു ഊര്‍ജ്ജം പ്രവചനാതീതമാണ.് ഒരു പോസിറ്റീവ് എനര്‍ജി എന്നെ കൂടെ നടത്തിക്കുകയായിരുന്നു. ജനങ്ങളുടെ ആരവം, ഉത്സാഹം, ആര്‍ത്തിരമ്ബിയുള്ള വരവ്. സത്യം പറഞ്ഞാല്‍ ഞാന്‍ ആ ആകര്‍ഷണത്തില്‍പെട്ടുപോയി.
    പാര്‍ട്ടിയുടെ സംഘടനാ ശക്തിയില്‍ ആളെ കൂട്ടാന്‍ കഴിയില്ലേ ?
    പാര്‍ട്ടിക്കാര്‍ സംഘടിപ്പിച്ചുകൊണ്ട് വരുന്ന ആളുകളും അത്യുത്സാഹത്തോടെ ജനങ്ങള്‍ ഒഴുകിയെത്തുന്നതും കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും.
    രാഹുലിനെ കാണാനുള്ള ജിജ്ഞാസ ആകുമോ ആള്‍ക്കൂട്ടത്തിനു പിന്നില്‍?
    പ്രേമചന്ദ്രന്‍: ജാതി മത സമുദായ ഭേദമില്ലാതെ ജനങ്ങള്‍ യാത്രയ്‌ക്കൊപ്പം ~ഒഴുകുകയായിരുന്നു. അവരുടെ മുഖങ്ങളില്‍ കണ്ട പ്രസരിപ്പ് ഉള്ളില്‍ തട്ടി ഉള്ളതാണ.് ആത്മാര്‍ത്ഥതയില്‍ നിന്നൂര്‍ന്നു വരുന്നതാണ്. അവരുടെ ഓരോ ചലനങ്ങളും രാഹുലിനെ കാണാന്‍ മാത്രം, സമുദ്രംപോലെ പ്രവഹിക്കില്ല. ഏത് ജാഥയും പ്രസക്തമാകുന്നത് ജാഥയില്‍ ഉയരുന്ന മുദ്രാവാക്യവും അപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലവുമാണ്. ഭാരതത്തെ ഒന്നിപ്പിക്കുക എന്ന സന്ദേശം ഏറ്റവും പ്രസക്തമാണ്. ജനങ്ങള്‍ മനസ്സാ അത് ആഗ്രഹിക്കുന്നു എന്നതിന് തെളിവായിരുന്നു ആള്‍ക്കൂട്ടം.
    മുദ്രാവാക്യത്തിന്റെ പ്രസക്തിയും ശക്തിയും ആണോ സമുദ്രം കണക്കേ ജനം കൂടാന്‍ കാരണം?
    പ്രേമചന്ദ്രന്‍: തീര്‍ച്ചയായും. മതപരമായ വിഭാഗീയത സൃഷ്ടിച്ച്‌ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തണമെങ്കില്‍ മത-രാഷ്ട്രീയ ഭേദങ്ങള്‍ക്കപ്പുറത്ത് ഇന്ത്യന്‍ ജനത ഒന്നിച്ചേമതിയാവൂ.അത് ഉള്‍ക്കൊണ്ടുള്ള മുദ്രാവാക്യമാണ് രാഹുല്‍ മുന്നോട്ടുവയ്ക്കുന്നത്. അത് ഈ സമയത്ത് പ്രസക്തവുമാണ്.
    രാഹുലില്‍ താങ്കളെ ആകര്‍ഷിച്ച ഘടകം എന്താണ് ?
    പ്രേമചന്ദ്രന്‍: ഒറ്റവാക്കില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം. പിന്നെ ആത്മാര്‍ത്ഥത. ദു:ഖം അനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തുക, അവരുമായി സൗഹൃദം പങ്കിടുക അവരെ കേള്‍ക്കുക, പരിഹാരം ആലോചിക്കുക അത് നിര്‍ദ്ദേശിക്കുക.
    വിലക്കുകളെ അവഗണിച്ച്‌ ഓടിവരുന്നവരെ പുഞ്ചിരിതൂകി കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കുന്നത് മുന്‍കൂട്ടി പ്ലാന്‍ചെയ്തതാണെന്ന് ശത്രുക്കള്‍ പോലും പറയില്ല.
    സിപിഎമ്മും ബിജെപിയും ഒരുപോലെ യാത്രയെ ആക്രമിക്കുകയാണല്ലോ?
    പ്രേമചന്ദ്രന്‍: ബിജെപിയുടെ എതിര്‍പ്പ് മനസ്സിലാക്കാം. മതപരമായ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന കുന്തമുന അവരുടെ നേരേയാണല്ലോ. എന്നാല്‍ സിപിഎമ്മിന്റെ എതിര്‍പ്പ് എന്തിനാണ്? ഒരിടത്തും രാഹുല്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്നില്ല. സിപിഎമ്മിന്റെ എതിര്‍പ്പിന് രണ്ടുകാരണങ്ങളാണ് ഞാന്‍ കാണുന്നത്. ഒന്ന് അവരുടെ മതേതര മുഖം പൊളിഞ്ഞുവീണു. അതിന്റെ ജാള്യത.രണ്ട്. കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തി മതേതര ന്യനപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന മോഹം. രണ്ടും വിജയിക്കാന്‍ പോകുന്നില്ല. ബിജെപി പപ്പു എന്ന് വിളിച്ച്‌ ആക്ഷേപിച്ചിരുന്ന ആള്‍ ജനലക്ഷങ്ങളുടെ പിന്തുണയുള്ളയാളെന്ന് തെളിഞ്ഞിരിക്കുന്നു- വ്യക്തമായ രാഷ്ട്രീയ ദിശാബോധമുള്ള ആളാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അറിയാനുള്ള ജിജ്ഞാസയും, ചോദിച്ചറിയാനുള്ള സങ്കോചമില്ലായ്മയും അനുകരണീയവും അഭിനന്ദനാര്‍ഹവുമാണ്.
    ആര്‍ എസ് പി നേതാക്കളുമായുള്ള ചര്‍ച്ച എന്തായിരുന്നു?
    പ്രേമചന്ദ്രന്‍: 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകണമെന്നും ഇപ്പോഴേ അത് പ്രഖ്യാപിക്കുകയും ഉയര്‍ത്തികാണിക്കുകയും വേണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു.
    മമതയും നിതീഷുമൊക്കെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉടുപ്പിട്ട് നടക്കുമ്ബോള്‍ ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു നേതാവിനെ കോണ്‍ഗ്രസ്സ് ഇപ്പോഴേ ഉയര്‍ത്തി കാണിക്കണം.
    രാഹുലിന്റെ മറുപടി എന്തായിരുന്നു?
    കോണ്‍ഗ്രസ്സ് ഒരു വലിയ ജനാധിപത്യ പ്രസ്ഥാനമാണെന്ന് അറിയാമല്ലോ. പലതലത്തില്‍ ഇത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട് എന്നായിരുന്നു പുഞ്ചിരിതൂകിയുള്ള അദ്ദേഹത്തിന്റെ മറുപടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....