ദില്ലി: രാഹുല്‍ ഗാന്ധി ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം നാളെ ഇഡിക്ക് മുന്നിലേക്ക് വീണ്ടും എത്തുകയാണ്. രാഹുലിന്റെ അറസ്റ്റുണ്ടാകുമെന്ന ഭയം എല്ലാ നേതാക്കള്‍ക്കുമുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് പതറിയിട്ടില്ല. വലിയ പ്ലാനിംഗോടെ ഓരോ കാര്യങ്ങളും ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്. രാജ്യതലസ്ഥാനം ഒരിക്കല്‍ കൂടി പ്രക്ഷോഭ വേദിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
മോദി സര്‍ക്കാര്‍ നാളെ പ്രതിരോധത്തിലാവും എന്ന കാര്യം സംശയമില്ല. കാരണം അഗ്നിപഥുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഒരുസ്ഥലത്തുണ്ട്. പ്രതിപക്ഷ നിലയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രതിഷേധം കൂടിയാവുമ്ബോള്‍ അത് ദില്ലി പോലീസിന് പോലും നിയന്ത്രിക്കാന്‍ സാധിച്ചെന്ന് വരില്ല.