MORE

    രാഹുല്‍ ഗാന്ധി ഉദയ്പൂര്‍ കൊലയാളികളെ പിന്തുണച്ചെന്ന വ്യാജ വാര്‍ത്ത; മാപ്പുപറഞ്ഞ് സീ ന്യൂസ്

    Date:

    ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉദയ്പൂര്‍ കൊലയാളികളെ പിന്തുണച്ചെന്ന വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് സീ ന്യൂസ് മാപ്പ് പറഞ്ഞു.

    ട്വിറ്ററിലൂടെയാണ് സീ ന്യൂസ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ഇന്നലെ ഡി.എന്‍.എ ഷോയില്‍ രാഹുല്‍ ഗാന്ധിയുടെ ഉദയ്പൂര്‍ സംഭവവുമായി ബന്ധപ്പെടുത്തിയത് മനുഷ്യസഹചമായ പിഴവ് മാത്രമാണെന്ന് സീ ന്യൂസ് അവതാരകന്‍ ട്വീറ്റ് ചെയ്തിരുന്നു.

    അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ബന്ധപ്പടുത്തി വ്യാജ വിഡിയോ പ്രചരിപ്പിച്ച സീ ന്യൂസ് വാര്‍ത്ത അവതാരകനും, ബി.ജെ.പി ദേശീയ വക്താവ് രാജ്യവര്‍ധന്‍ റാത്തോഡിനുമെതിരെ ജയ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

    വ്യക്തിയെ മനഃപൂര്‍വം അപമാനിക്കുക, ഭീഷണിപ്പെടുത്തുക, മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക എന്നിവ പ്രകാരം കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവ് രാം സിങ് ബാന്‍പാര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ചാനലിനെ വിമര്‍ശിച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷമാണ് നടപടി.

    രാഹുല്‍ ഗാന്ധി കേരള സന്ദര്‍ശനത്തിനിടെ എസ്.എഫ്.ഐക്ക് നേരെ നടത്തിയ പ്രസ്താവന സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്‍ തന്‍റെ വാര്‍ത്ത പരിപാടിയില്‍ ഉദയ്പൂര്‍ കൊലപാതകത്തെ കുറിച്ചുള്ള രാഹുലിന്‍റെ പ്രസ്താവനയായി വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരന്‍ ആരോപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....