ലഖ്നോ: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ ബ്രിജ് ലാല്‍ ഖബ്രി. രാഹുല്‍ എന്നാല്‍ ഭാരതമാണെന്നും ഭാരതം എന്നാല്‍ രാഹുലാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തേയും ഭരണഘടനെയേയും രക്ഷിക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. വാര്‍ത്താ ഏജന്‍സിക്ക് ന്ല്കിയ അഭിമുഖത്തിലാണ് ഖബ്രിയുടെ പരാമര്‍ശം.
‘ഇന്ന്, രാഹുല്‍ജി രാജ്യത്തെ സംരക്ഷിക്കാന്‍ സജ്ജമായി കഴിഞ്ഞു, ലക്ഷകണക്കിന് ആളുകള്‍ അദ്ദേഹത്തെ പിന്തുടരുന്നു. എനിക്ക് പറയാനുള്ളത്, രാഹുല്‍ ഗാന്ധിയെന്നാല്‍ ഭാരതവും ഭാരതമെന്നാല്‍ രാഹുല്‍ ഗാന്ധിയുമാണെന്നാണ്.’ -ഖബ്രി പറഞ്ഞു.
രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള ഉത്തര്‍പ്രദേശില്‍ ഒരു ജില്ലയിലൂടെ മാത്രമാണല്ലോ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത് എന്ന ചോദ്യത്തിന് ഭാരതം ഒരു ജില്ലയോ ഒരു സംസ്ഥാനമോ അല്ലെന്നും അത് സംസ്ഥാനങ്ങളുടെ കൂട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര 13 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും യാത്രക്ക് വലിയൊരു ലക്ഷ്യമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ഖബ്രി ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുകയാണെന്നും ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചു. ഒക്ടോബര്‍ ഒന്നിനാണ് ബ്രിജ് ലാല്‍ ഖബ്രിയെ ഉത്തര്‍പ്രദേശ് അധ്യക്ഷനായി നിയമിച്ചത്.