ന്യൂഡല്‍ഹി/മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവര്‍ക്കറിനെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സംഘ്പരിവാര്‍ ആയുധമാക്കുകയാണ്.
വിമര്‍ശനങ്ങള്‍ക്കിടയിലും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ നിലപാട് ആവര്‍ത്തിച്ചത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഉദ്ധവ് താക്കറെയുടെ ശിവസേനയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സഖ്യം വിടാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ശിവസേന വൃത്തങ്ങള്‍ അറിയിച്ചു.
സവര്‍ക്കര്‍ വിവാദം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമേറിയതാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഞങ്ങള്‍ സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. ഈ ഘട്ടത്തില്‍ സവര്‍ക്കര്‍ വിഷയം കോണ്‍ഗ്രസ് ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും സവര്‍ക്കറോട് തനിക്ക് എന്നും വലിയ ബഹുമാനമുണ്ടെന്നും ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സവര്‍ക്കര്‍ക്കെതിരായ രാഹുലിന്റെ പരാമര്‍ശങ്ങളെ ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ അപലപിച്ചു. ‘ഐക്യയാത്ര’യില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ വിഭജിക്കാന്‍ മാത്രമേ അറിയൂവെന്ന് അദ്ദേഹം പറഞ്ഞു.