ഇന്നത്തെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ചാണക്യന്‍ എന്ന് ശത്രുക്കള്‍ പോലും വിശേഷിപ്പിക്കുന്ന വ്യക്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
അസാധ്യമെന്ന് കരുതുന്ന എന്തിനെയും സാധ്യമാക്കുന്ന തന്ത്രജ്ഞന്‍. രാഷ്‌ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന കരുത്തുറ്റ സംഘാടകന് ഇന്ന് 57-ാം പിറന്നാളാണ്. ബിജെപിയുടെ ജനകീയ മുഖങ്ങളിലൊരാളായ അമിത് ഷായ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സഹപ്രവര്‍ത്തകരും നേതാക്കളും അണികളും. പ്രധാനമന്ത്രി നരേന്ദ്രമോദിയും 57-ാം ജന്മദിനത്തിലേയ്‌ക്ക് കടന്ന അമിത് ഷായ്‌ക്ക് ആശംസ അറിയിച്ചു.
‘ശ്രീ അമിത് ഷാ ജിക്ക് ജന്മദിനാശംസകള്‍. ഞാന്‍ അമിത് ഭായിയുമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നല്‍കിയ മികച്ച സംഭാവനകള്‍ക്ക് സാക്ഷിയാണ് ഞാന്‍. അതേ തീക്ഷ്ണതയോടെ തന്നെ അദ്ദേഹം രാജ്യത്തെ സേവിക്കട്ടെ. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ആശംസ അറിയിച്ചത്.
രാഷ്‌ട്രനിര്‍മ്മാണത്തിനായുള്ള നിങ്ങളുടെ കഠിനാധ്വാനവും സേവനവും എല്ലാവര്‍ക്കും മാതൃകയാണ്. താങ്കളുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നാണ് ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ ട്വിറ്ററില്‍ കുറിച്ചത്. ഇവര്‍ക്ക് പുറമെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി തുടങ്ങി ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരവധി പ്രമുഖരാണ് അമിത് ഷായ്‌ക്ക് ആശംസ അറിയിച്ച് രംഗത്തു വന്നിരിക്കുന്നത്.