വി.എസ് അച്യുതാനന്ദനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫയല്‍ ചെയ്തിരുന്ന മാനനഷ്ടക്കേസില്‍ സബ് കോടതിയുടെ വിധി അസ്ഥിരപ്പെടുത്തിയ ജില്ലാ കോടതി വിധിയില്‍ പ്രതികരണവുമായി വി.എസിന്റെ മകന്‍ വി.എ അരുണ്‍കുമാര്‍.
രാഷ്ട്രീയമായി നേരിടേണ്ട പ്രസ്താവനകളെ ഉമ്മന്‍ ചാണ്ടി നിയമപരമായി നേരിടാനാണ് ശ്രമിച്ചതെന്നും അതിനാലാണ് കോടതിയില്‍ തിരിച്ചടിയുണ്ടായതെന്നും വി.എ അരുണ്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ( VA Arunkumar Facebook post against Oommen Chandy ).
കോടതി വ്യവഹാരങ്ങളില്‍ പലപ്പോഴും മേല്‍ക്കോടതികള്‍ കീഴ്ക്കോടതി വിധികള്‍ അസ്ഥിരപ്പെടുത്തിയ അനുഭവം അച്ഛനെ സംബന്ധിച്ചിടത്തോളം പുത്തരിയല്ലെന്നും സുപ്രീംകോടതി വരെ പോയി അനുകൂല വിധി നേടിയെടുത്ത ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി.