കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോടബയ രാജപക്സെയുടെ വസതിയും ഓഫീസും പ്രക്ഷോഭകാരികള്‍ പിടിച്ചടക്കിയതിനു പിന്നാലെ രാജ്യത്ത് സമാധാനം പുലര്‍ത്താന്‍ ജനങ്ങളുടെ പിന്തുണതേടി സൈനിക മേധാവി ജനറല്‍ ശിവേന്ദ്ര സെല്‍വ.
രാജ്യത്ത് സമാധാനം ഉറപ്പാക്കന്‍ ജനങ്ങള്‍ സൈന്യത്തേയും പൊലീസിനേയും പിന്തുണക്കണമെന്ന് സൈനിക മേധാവി പ്രസ്താവനയില്‍ പറയുന്നു.
സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെതുടര്‍ന്ന് ശ്രീലങ്കയില്‍ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഗോടബയ രജപക്സെയുടെ രാജിയാവശ്യപ്പെട്ട് ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കടന്ന പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ഗോടബയ രാജപക്സെ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സമാധാനപരമായ അധികാര കൈമാറ്റത്തിന് പ്രസിഡന്റ് ജൂലൈ 13ന് രാജി സമര്‍പ്പിക്കുമെന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. രാജിവെച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വസതിക്കും പ്രക്ഷോഭകര്‍ തീയിട്ടിരുന്നു.