ന്യൂഡല്‍ഹി: രാജ്യത്ത് 21.4 ലക്ഷം പുതിയ ക്ഷയരോഗികള്‍. 2021 ലെ കണക്കനുസരിച്ചാണിത്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ക്ഷയരോഗ റിപ്പോര്‍ട്ട് പ്രകാരം മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനവാണ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്.
22 കോടി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി.
പ്രധാനമന്ത്രി ടി ബി മുക്ത് ഭാരത് അഭിയാന്‍ പ്രകാരം ക്ഷയരോഗികള്‍ക്ക് സഹായം നല്‍കുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ക്ഷയരോഗികളുടെ എണ്ണം കുറവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം മുന്‍ വര്‍ഷങ്ങളില്‍ ക്ഷയരോഗനിര്‍ണയത്തെയും ചികിത്സയെയും ബാധിച്ചിരുന്നു.