MORE

    രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ഭാവി; ചിന്തകള്‍ കൊണ്ട് നാമെപ്പോഴും ചെറുപ്പമാകണം: പ്രധാനമന്ത്രി

    Date:

    ബെംഗളൂരു: രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ഭാവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 25 വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യധികം നിര്‍ണായകമാണ്.

    26-ാമത് ദേശീയ യൂത്ത് ഫെസ്റ്റിവല്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി കായികമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്‍ണാടകയിലെ ഹുബ്ബാലിയില്‍ ജനുവരി 12 മുതല്‍ 16 വരെയാണ് പരിപാടി നടക്കുന്നത്. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്ബദ്‌വ്യവസ്ഥയാണ്. ആദ്യ മൂന്ന് രാഷ്‌ട്രങ്ങളില്‍ ഇടംപിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

    കളിപ്പാട്ടങ്ങള്‍ മുതല്‍ വിനോദസഞ്ചാരം വരെ, പ്രതിരോധം മുതല്‍ കാര്‍ഷികം വരെ, ആഗോളത്തലത്തില്‍ ഇന്ത്യ ശ്രദ്ധിക്കപ്പെടുകയാണ്. ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ലോകരാജ്യങ്ങള്‍ പോലും പറയാന്‍ ആരംഭിച്ചു. ഇത് നിങ്ങളുടെ നൂറ്റാണ്ടാണ്. ഇന്ത്യന്‍ യുവതയുടെ നൂറ്റാണ്ട്.

    ” മോദി പറഞ്ഞു. ചിന്തകള്‍ കൊണ്ട് നാമെപ്പോഴും ചെറുപ്പമാകണം. അധ്വാനത്തിന്റെ കാര്യത്തില്‍ നാം ചലനാത്മകമാവണം. നമ്മുടെ കാഴ്ചപ്പാടുകള്‍ വിശാലമാകണം. പരിഹാരങ്ങള്‍ക്ക് വേണ്ടി ലോകം നമ്മെ ഉറ്റുനോക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ യുവതലമുറയുടെ സമര്‍പ്പണബോധം കൊണ്ടാണെന്നും മോദി പറഞ്ഞു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....