ന്യൂഡല്‍ഹി: ഏറെകാലമായി രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ചാം തലമുറ (5ജി) ടെലി കമ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി.
ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അത്യാധുനിക ‘അഞ്ചാംതലമുറ’ ഇന്‍റര്‍നെറ്റ് സേവന സാങ്കേതികയുടെ പ്രഖ്യാപനം നടത്തിയത്.
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ചണ്ഡീഗഡ്, ഗുരുഗ്രാം, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ഗാന്ധിനഗര്‍, അഹമ്മദാബാദ്, ജാംനഗര്‍ എന്നീ 13 തെരഞ്ഞെടുത്ത നഗരങ്ങളിലാണ് ആദ്യം 5ജി എത്തുക. രണ്ടു വര്‍ഷത്തിനകം 5-ജി സേവനം രാജ്യമാകെ വ്യാപിപ്പിക്കും. ഇന്ത്യന്‍ സമൂഹത്തിന്റെ വലിയ മാറ്റത്തിനും ഇത് കാരണമായേക്കാവുന്ന 5ജി സാമ്ബത്തിക മേഖലയില്‍ 2035ഓടെ 45,000 കോടി ഡോളറിന്റെ (ഏതാണ്ട് 36 ലക്ഷം കോടി രൂപ) സ്വാധീനമുണ്ടാക്കാന്‍ കഴിയും.
നിലവിലുള്ള 4ജിയേക്കാള്‍ പല മടങ്ങ് വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്നതാണ് 5ജിയുടെ പ്രധാന സവിശേഷതകളിലൊന്ന്. മൊബൈല്‍ ഫോണുകളിലേക്ക് സെക്കന്റുകള്‍കൊണ്ട് സിനിമ ഉള്‍പ്പെടെ വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ആരോഗ്യമേഖല, നെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ച വാഹനങ്ങളുടെ നിരീക്ഷണം തുടങ്ങി സര്‍വമേഖലകളിലും മാറ്റം പ്രകടമാകും.
കഴിഞ്ഞ മാസം നടന്ന 5ജി സ്പെക്‌ട്രം ലേലത്തിലൂടെ ഒന്നര ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിന് ലഭിച്ചത്. സ്പെക്‌ട്രത്തിനായി ഏറ്റവും തല്‍ തുക ചെലവഴിച്ചത് റിലയന്‍സ് ജിയോ ആണ്.