ന്യൂഡല്‍ഹി| കഴിഞ്ഞ ആഴ്ച അഞ്ച് ജഡ്ജിമാരെ നിയമിച്ചതിനു പിന്നാലെ രണ്ട് ഹൈക്കോടതി ജഡ്ജിമാരെക്കൂടി സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശിപാര്‍ശക്ക് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം.
ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി. അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കിയത്.
ജനുവരി 31നാണ് കൊളീജിയം ഇവരെ ജഡ്ജിമാരായി ശിപാര്‍ശ ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ഡിസംബര്‍ 13ന് അഞ്ച് ജഡ്ജിമാരെ നിയമിക്കാന്‍ ശിപാര്‍ശ നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കുശേഷമാണ് നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.