ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുദ്ധിമാനും സത്യസന്ധനുമാണെന്ന് കൊലക്കേസ് പ്രതിയും മാഫിയ നോതാവുമായ സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹ്മദ്.
ലക്‌നോവിലെ സി.ബി.ഐ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ സബര്‍മതി ജയിലില്‍ വച്ചും അദ്ദേഹം യോഗിയെ വാഴ്ത്തിയിരുന്നു.
ബി.എസ്.പി എം.എല്‍.എ രാജു പോളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അതീഖ് അഹ്മദ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ അഷ്‌റഫ് എന്നു വിളിക്കുന്ന ഖാലിദ് അജീമും കേസിലെ പ്രതിയാണ്.
2020ലാണ് ഖാലിദ് അജീമിനെയും അതീഖ് അഹ്മദിനെയും രാജു പോള്‍ വധക്കേസില്‍ യു.പി പൊലിസ് അറസ്റ്റ് ചെയ്തത്. 2004ലെ തെരഞ്ഞെടുപ്പില്‍ അജീമിനെ അലഹബാദ് വെസ്റ്റ് മണ്ഡലത്തില്‍ രാജുപോള്‍ പരാജയപ്പെടുത്തിയിരുന്നു. നാലു മാസത്തിനു ശേഷം സുലേം സറായി ബസാറില്‍ വച്ച് രാജുപോളും അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരും ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.