സീരിയല്‍ നടന് നിരഞ്ജന് നായരും ഭാര്യ ഗോപികയും പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരരാണ്. നിരഞ്ജന്റെ സീരിയലുകളിലൂടെ വലിയ ജനപ്രീതിയാണ് ലഭിച്ചത്.
ശേഷം നടന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോസുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയായി മാറുകയും ചെയ്യാറുണ്ട്.
ഇടയ്ക്ക് യൂട്യൂബ് ചാനലില്‍ കൂടി സജീവമായതോടെ വിശേഷങ്ങളൊക്കെ അവിടെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇടയ്ക്ക് ചാനലില്‍ വീഡിയോ കുറയുകയും താരങ്ങളെ കാണാതെ വരികയും ചെയ്തു. അതെന്ത് പറ്റിയെന്ന് ചോദിച്ചാല്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് നിരഞ്ജന് പറയുന്നത്.