റെവ: യുവതിയെ പീഡിപ്പിച്ച പ്രതിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. യൂനുസ് അന്‍സാരിയാണ് അറസ്റ്റിലായത്.
മധ്യപ്രദേശിലെ റെവയിലാണ് സംഭവം.
ഒരു വര്‍ഷം പഴക്കമുള്ള കേസിലാണ് മധ്യപ്രദേശ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
റെവയിലെ വനത്തില്‍ നിന്നാണ് പീഡനക്കേസ് പ്രതിയുടെ ശരീരാവശിഷ്ടം കണ്ടെടുത്തത്. പ്രതിയെ കാണാതായി നാലുമാസത്തിന് ശേഷമായിരുന്നു ഇത്. മൗഗഞ്ച് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് അവശിഷ്ടം ലഭിച്ചത്.
യുവതിയെ പീഡിപ്പിച്ചയാളെ ഒരു വര്‍ഷം മുമ്ബ് കാണാതായെന്നും രണ്ടംഗ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.