പനാജി: വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നതിനായി ഗോവയിലെ മോപ വിമാനത്താവളത്തിന് എയ്റോഡ്രോം ലൈസന്‍സ് അനുവദിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നാവിഗേഷന്‍ സിസ്റ്റം ടെസ്റ്റിംഗിന്റെ ഭാഗമായി ഇന്‍ഡിഗോ എ-320 വിമാനം മുംബൈയില്‍ നിന്ന് മോപ വിമാനത്താവളത്തിലേക്ക് പറത്തി.
വാണിജ്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിപ്പിക്കുന്നതിനും വിനോദസഞ്ചാരം വര്‍ധിപ്പിക്കുന്നതിനും മോപ വിമാനത്താവളം സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എയര്‍പോര്‍ട്ടിന്‍റെ ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേഷന്‍, ട്രാന്‍സ്ഫര്‍ എന്നിവ ജിഎംആര്‍ ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് ചെയ്യുന്നത്.
നാല് ഘട്ടങ്ങളിലായാണ് നിര്‍മാണം. ആദ്യ ഘട്ടത്തിന് ശേഷം 4.4 ദശലക്ഷം യാത്രക്കാരെ പ്രതിവര്‍ഷം കൈകാര്യം ചെയ്യാനാകും. അവസാനഘട്ടത്തോടെ ഇത് 13.1 ദശലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.