ഡല്‍ഹി: രാജ്യത്തെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയും അവയില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാടിനെ പരിഹസിച്ചും മുന്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍.
ഈയിടെ കോണ്‍ഗ്രസ് വിട്ട് എസ്പി പിന്തുണയോടെ രാജ്യസഭാ എംപിയായ അദ്ദേഹം ട്വിറ്ററിലാണ് പ്രതികരിച്ചത്. രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അദ്ദേഹം അക്കമിട്ടെഴുതി. ഒരു ഡോളറിന് തുല്യം 78.27 രൂപ, മൊത്തവില സൂചിക പണപ്പെരുപ്പം 15.88 ശതമാനം, തൊഴിലില്ലായ്മ നിരക്ക് 7.97 ശതമാനം, ബിജെപി വക്താവ് ആഗോളതലത്തില്‍ ഇന്ത്യയെ നാണം കെടുത്തി, ബുള്‍ഡോസര്‍ നീതി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളൊക്കെ ഉണ്ടെങ്കിലും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള വിഷയങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടെത്തണമെന്ന് അദ്ദേഹം ട്വീറ്റില്‍ പരിഹസിച്ചു.
ബുള്‍ഡോസര്‍ നീതിയെ വിമര്‍ശിച്ച് കപില്‍ സിബല്‍ മുന്‍പ് രംഗത്ത് വന്നിരുന്നു. നീതി നടപ്പാക്കാന്‍ സുപ്രീം കോടതി സ്വമേധയാ നോട്ടീസ്നല്കിയ ദിവസങ്ങള്‍ താന്‍ ഓര്‍ക്കുന്നുവെന്നും എന്നാല്‍ ഇക്കാലത്ത് യോഗി സര്‍ക്കാര്‍ സ്വമേധയാ നോട്ടീസ് നല്കി ‘ബുള്‍ഡോസര്‍ നീതി’ നല്കുന്നു, അദ്ദേഹം ട്വീറ്റ് ചെയ്തു.