കൊച്ചി: മോഡലായ പത്തൊന്‍പതുകാരിയെ കാറില്‍ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്നു യുവാക്കളും യുവതിയും പിടിയില്‍.
അവശനിലയിലായ യുവതിയെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിഥിന്, സുധീപ് എന്നിവരും രാജസ്ഥാന് സ്വദേശിനി ഡിമ്ബിള്‍ ലാവയുമാണ് എറണാകുളം സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
വ്യാഴാഴ്ച രാത്രി എറണാകുളം അറ്റ്ലാന്റിസിലെ ഹോട്ടലിലാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ ഡി.ജെ.പാര്‍ട്ടി കഴിഞ്ഞ് ഡിമ്ബിള്‍ ലാവയുമൊത്ത് മദ്യപിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീണു. സഹായിക്കാനെത്തിയ യുവാക്കള്‍ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് രാജസ്ഥാന്‍കാരിയെ ഒഴിവാക്കി കൊണ്ടുപോയി. വിവേകിന്റെ പുത്തന്‍ മഹീന്ദ്ര താര് ജീപ്പില്‍ നഗരത്തില്‍ കറങ്ങി. യാത്രാമദ്ധ്യേ മാറി മാറി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. അര്‍ദ്ധരാത്രി യുവതി താമസിച്ചിരുന്ന കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഓയോ റൂമിന് മുന്നില്‍ ഇറക്കിവിട്ടു.
കാസര്‍കോട് സ്വദേശിയായ യുവതി ദിവസങ്ങള്‍ക്കു മുമ്ബാണ് ഇവിടെ എത്തിയത്.
യുവതി വിവരം കൂട്ടുകാരിയെ വിളിച്ചുപറഞ്ഞു. ഇന്നലെ രാവിലെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കൂട്ടുകാരിയാണ് പൊലീസിനെ അറിയിച്ചത്. ഇന്‍ഫോ പാര്‍ക്ക് പൊലീസ് മൊഴിയെടുത്തശേഷം യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
യുവാക്കള്‍ ബാറില്‍ നല്കിയ വിലാസങ്ങള്‍ വ്യാജമായിരുന്നു. രാജസ്ഥാന്‍കാരിയെ ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിച്ചത്. കേസ് സൗത്ത് പൊലീസിന് കൈമാറി. താര് ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.