2023ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ അത്ലറ്റ് എന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. 2023ലെ ഗൂഗിള്‍ സെര്‍ച്ച് ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഫുട്ബോളിലെ പ്രധാന എതിരാളിയായ ലയണല്‍ മെസ്സി, എൻബിഎ സൂപ്പര്‍താരം ലെബ്രോണ്‍ ജെയിംസ് എന്നിവരെക്കാള്‍ ബഹുദൂരം മുന്നിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം.
ഗൂഗിളിന്റെ ഒഎല്ബിജി ടീം ഒക്ടോബര്‍ 23 തിങ്കളാഴ്ച പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ പ്രകാരം, ഗൂഗിളിലും മറ്റ് എല്ലാ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലുമായി 199 ദശലക്ഷത്തിലധികം തിരയലുകള്‍ അല്‍ നാസര്‍ സൂപ്പര്‍താരം നേടിയിട്ടുണ്ട്. പ്രമുഖ സ്പോര്‍ട്സ് സൈറ്റായ മാര്‍ക്കയുടെ റിപ്പോര്‍ട്ട് പ്രകാരം, 2023ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ അത്ലറ്റുകളില് മൂന്നാം സ്ഥാനമാണ് ലോകകപ്പ് ജേതാവും, അര്‍ജന്റീനൻ ക്യാപ്റ്റനുമായ ലയണല്‍ മെസ്സിക്ക് ലഭിച്ചത്.