MORE

    മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പുനരുജ്ജീവിപ്പിക്കും; രാജ്യത്തെ വലിയ മാറ്റങ്ങളുടെ തുടക്കം; ഹിന്ദി എംബിബിഎസ് പുസ്തക പ്രകാശനത്തില്‍ പ്രധാനമന്ത്രി – PM Modi After Amit Shah Releases Hindi MBBS Textbooks

    Date:

    ന്യൂഡല്‍ഹി: ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാനുള്ള മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ സംരംഭത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

    രാജ്യം ബൃഹത്തായ മാറ്റത്തിന് തയ്യാറെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാകുന്നതോടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപകാരപ്പെടുന്നതെന്നും അവസരങ്ങളും വര്‍ദ്ധിക്കുമെന്നും മോദി വ്യക്തമാക്കി.

    രാജ്യത്തെ ആദ്യ ഹിന്ദി എംബിബിഎസ് പാഠ പുസ്തക പ്രകാശനം കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വഹിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൂന്ന് പുസ്തകങ്ങളാണ് ഹിന്ദിയില്‍ അവതരിപ്പിച്ചത്. ബയോകെമിസ്ട്രി, അനാട്ടമി, മെഡിക്കല്‍ ഫിസിയോളജി എന്നിവയുടെ പുസ്തകങ്ങളാണ് ഹിന്ദിയില്‍ അവതരിപ്പിച്ചത്.

    ചരിത്രത്തിലെ സുപ്രധാന ദിനമെന്നും ഭാവിയില്‍ ചരിത്രമെഴുതുമ്ബോള്‍ ഈ ദിനവും എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഹിന്ദിയില്‍ മെഡിക്കല്‍ പഠനം ആരംഭിച്ച്‌ പ്രധാനമന്ത്രി മോദിയുടെ സ്വപ്നം സാക്ഷാത്കരിച്ചതില്‍ അഭിമാനമുണ്ടെന്ന് ഭോപ്പാലില്‍ നടന്ന പരിപാടിയില്‍ അമിത് ഷാ പറഞ്ഞു. ഈ നിമിഷം രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായും പ്രകാശന ചടങ്ങില്‍ അമിത് ഷാ വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....