ലഖ്നോ: സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി മൃതദേഹത്തില്‍നിന്ന് കണ്ണുകള്‍ കടിച്ചെടുത്ത് തെരുവ് നായ് കൂട്ടം. ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം.
ആശുപത്രി വളപ്പില്‍ ആളില്ലാതെ കിടക്കുകയായിരുന്നു മൃതദേഹം. സംഭവം കണ്ട പരിസരത്തുണ്ടായിരുന്ന നാട്ടുകാര്‍ നായ്ക്കളെ ഓടിക്കുകയും പൊലീസിനെയും ആശുപത്രി അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു വാര്‍ഡിലെ മതിലിന് സമീപം മൃതദേഹം കിടക്കുന്നത് വീഡിയോയില്‍ കാണാം.
സംഭവം നടന്നതായി അയോധ്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അജയ് കുമാര്‍ രാജ സമ്മതിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആശുപത്രി പരിസരത്ത് സ്ഥിരം കറങ്ങി നടക്കാറുണ്ടായിരുന്ന ആളുടെ മൃതദേഹമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്ബ് ആശുപത്രി വിട്ടതായിരുന്നെന്ന് അയോധ്യ ജില്ല ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ത്രിപാഠിയും പ്രതികരിച്ചു.