രണ്ട് പ്രധാന താരങ്ങളുടെ അസാന്നിധ്യങ്ങളോടെ ചൊവ്വാഴ്ച RB ലീപ്‌സിഗിലേക്കുള്ള ചാമ്ബ്യന്‍സ് ലീഗ് പര്യടനത്തിനുള്ള തങ്ങളുടെ ടീമിനെ റയല്‍ മാഡ്രിഡ് പ്രഖ്യാപിച്ചു.ശനിയാഴ്ച രാത്രി സെവിയ്യയ്‌ക്കെതിരായ മത്സരം കരീം ബെന്‍സെമയ്ക്ക് നഷ്ടമായി.ലെപ്സിഗിനെതിരെയും താരം സുഖപ്പെട്ടിട്ടില്ല.മത്സരത്തില്‍ ഗോള്‍ നേടിയ ഉറുഗ്വേ താരമായ ഫെഡെ വാല്‍വെര്‍ഡെയുടെ സേവനവും റയലിന് ലഭിക്കില്ല.സേവിയ്യക്കെതിരായ മത്സരത്തില്‍ പപ്പു ഗോമസിന്‍റെ അപകടകരമാം വിധത്തില്‍ ഉള്ള ഫൗള്‍ ആണ് വാല്‍വറഡേയുടെ അഭാവത്തിന് കാരണം.ഈ രണ്ടു സുപ്രധാന താരങ്ങളുടെ അഭാവം നികത്തുന്നതിന് സെര്‍ജിയോ അരിബാസ്, അല്‍വാരോ റോഡ്രിഗസ്, കാര്‍ലോസ് ഡോട്ടര്‍ എന്നീ മൂന്ന് യുവതാരങ്ങളെ കാര്‍ലോ ആന്‍സലോട്ടി ടീമിലേക്ക് വിളിക്കുന്നുണ്ട്.അരിബാസ് ഇതിനകം തന്നെ ലാലിഗയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്, എന്നാല്‍ ഡോട്ടറിനും റോഡ്രിഗസിനും ആദ്യ മത്സരം ആണിത്.
മൂന്ന് യുവതാരങ്ങളെ ലെപ്സിഗ് മത്സരത്തിലെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി റയല്‍
Date: