സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നിന്നും എംഡിഎംഎ പിടികൂടി. 15 ലക്ഷം രൂപ വിലമതിക്കുന്ന 338 ഗ്രാം എംഡിഎംഎയുമായാണ് രണ്ട് യുവാക്കള്‍ അറസ്റ്റിലായത്.
മാങ്കാവ് സ്വദേശി പുളിക്കല്‍ അരുണ്‍ കുമാര്‍ (24), കുന്ദമംഗലം സ്വദേശി കെ.വി. സജിത്ത് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മൈസൂരില്‍നിന്ന് കോഴിക്കോട്ടേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്നു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്, എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എച്ച്. ഷഫീക്ക്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.പി. ലത്തീഫ്, വി.ആര്. ബാബുരാജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം. സോമന്, ഇ. അനൂപ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സുദിവ്യ, ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.