പുുഛഞ്ഞാറില്‍ വൈദികനെ വിദ്യാർഥികള്‍ വണ്ടിയിടിപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പരാമർശം കേരളത്തെ അമ്ബരപ്പിച്ചെന്ന് മുഖപ്രസംഗത്തില്‍ പറഞ്ഞു.
ആരും ചിന്തിക്കാത്ത രീതിയിലേക്ക് വിഷയത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറി. ചെറിയ കൂട്ടം വിദ്യാർഥികളുടെ അക്രമ പ്രവർത്തനത്തെ ആ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പകരം മുസ്ലീം ചാപ്പ കുത്തിയത് സംഘപരിവാറിന്റെ രീതിയാണെന്നും പത്രം ചൂണ്ടിക്കാട്ടി.
നാട്ടില്‍ എന്ത് ഉണ്ടായാലും അതിലൊക്കെ മതത്തിന്റെ നിറം നോക്കുന്ന രീതിയിലേക്ക് മുഖ്യമന്ത്രി തരം താഴാൻ പാടില്ലായിരുന്നെന്നും ആരുടെ കയ്യടി നേടാനാണ് അവാസ്തവമായ കാര്യം ആരോപിച്ചതെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.