ബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേഴ്സനല്‍ അസിസ്റ്റന്റ് ഹരീഷ് ഹണിട്രാപ്പില്‍ കുടുങ്ങി. ഇയാളില്‍ നിന്ന് ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയതായി പൊലീസിന് പരാതി.
ഇതുസംബന്ധിച്ച് ജന്മഭൂമി ഫൗണ്ടേഷന് പ്രസിഡന്റ് നടരാജ ശര്‍മയാണ് വിധാന്‍ സൗധ പൊലീസില്‍ പരാതി നല്‍കിയത്. നിയമസഭ മന്ദിരം കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നതായും പരാതിയില്‍ പറയുന്നു.
വിധാന്‍ സൗധയിലെ ഗ്രൂപ് ഡി ജീവനക്കാരിയെ ഉപയോഗിച്ച് ഹരീഷിനെ വശീകരിച്ചശേഷം വിഡിയോകള്‍ ചിത്രീകരിച്ചിരുന്നു. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് രേഖകള്‍ ചോര്‍ത്തിയത്. ഈ ജീവനക്കാരിക്ക് കനക്പുര റോഡില്‍ കോടിക്കണക്കിനു രൂപയുടെ സ്വത്താണ് ഹരീഷ് വാങ്ങിക്കൊടുത്തത്. മുഖ്യമന്ത്രി ഒപ്പിട്ട ഫയലുകളാണ് പ്രധാനമായും ചോര്‍ത്തിയതെന്നും പരാതിയില്‍ പറയുന്നു.