MORE

    മുഖ്യമന്ത്രിയുടെ ആവേശത്തില്‍ പ്രതിരോധത്തിലായി സി.പി.എം : കുഴല്‍നാടനിലൂടെ കോണ്‍ഗ്രസ്സിന് കിട്ടിയത് അപ്രതീക്ഷിത മുന്‍തൂക്കം

    Date:

    തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും അതിനെ ഏറ്റെടുത്ത് പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളും ഒരു ദിവസം കൊണ്ട് നിയമസഭാ വേദിയില്‍ പൊളിച്ചടുക്കാം എന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തെ സഭാസമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ഭരണപക്ഷം ഏറ്റെടുത്തത്. അടിയന്തിരപ്രമേയത്തിന് അവതരണ അനുമതി കിട്ടിയപ്പോള്‍ ആദ്യം ഞെട്ടിയത് പ്രതിപക്ഷം ആയിരുന്നു. കാരണം, പ്രമേയത്തിന് അനുമതി ലഭിക്കില്ലെന്നും സഭ ബഹിഷ്‌കരിച്ച് മറ്റ് സമര രീതിയിലേക്ക് നീങ്ങാമെന്ന് പ്രതിപക്ഷം കരുതിയിരിക്കുമ്പോഴാണ് അടിയന്തിരപ്രമേയം അവതരിപ്പിക്കുവാന്‍ ഷാഫി പറമ്പിലിനെ സ്പീക്കര്‍ ക്ഷണിക്കുന്നത്. ഈ വിഷയം നേരത്തെ അറിയാമായിരുന്ന ഭരണപക്ഷം പ്രതിപക്ഷ ആരോപണങ്ങളെ നേരിടുവാന്‍ സര്‍വ്വസജ്ജമായിരുന്നു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജയം അവകാശപ്പെടാന്‍ ഇല്ലാതെ പോയ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഒരു വൈകാരിക പ്രതികരണമാണ് പ്രതിപക്ഷത്തിന് അപ്രതീക്ഷിത മുന്‍തൂക്കം നല്‍കിയത്. പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്നത് വിവാദത്തില്‍പ്പെട്ട ജെയ്ക് ബാലചന്ദ്രകുമാര്‍ ആണെന്ന് ആരോപിച്ചു. മാത്യുകുഴല്‍നാടന്റെ ഈ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. എന്നാല്‍ മാത്യു നുണപറയകുയാണെന്നും തന്റെ മകള്‍ അങ്ങനെ ഒരു പരാമര്‍ശം നടത്തിയിട്ടില്ല എന്നുമാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചുകൊണ്ടു പറഞ്ഞത്. എന്നാല്‍, സ്വര്‍ണ്ണക്കടത്ത് വിവാദം തുടങ്ങിയ കാലയളവില്‍ തന്നെ ഈ വാര്‍ത്തകള്‍ എല്ലാം പുറത്തുവന്നതാണെന്നും വീണ തന്നെ ഈ വിവരം സമ്മതിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ഒരു നിമിഷം മറന്നുപോയി. ഇതാണ് സിപിഐ (എം)നെ ഇപ്പോള്‍ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നത്. ഇന്നലെ പത്രസമ്മേളനം നടത്തി പഴയ തെളിവുകള്‍ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടതോടെ കടുത്ത സിപിഐ(എം) അനുഭാവികള്‍ക്കുപോലും ഈ വിഷയത്തെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയായി. അടിയന്തിരപ്രമേയം ചര്‍ച്ചയോടെ അവസാനിക്കേണ്ട വിഷയം പിന്നീട് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ ചര്‍ച്ചയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വളരെ കണിശ്ശതയോടെ വാക്കുകള്‍ ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരം ഒരു വീഴ്ച ഉണ്ടായത് ഇടതുപക്ഷത്തുള്ളവര്‍ പോലും അത്ഭുതത്തോടെയാണ് കാണുന്നത്. പബ്ളിക് ഡൊമയിനില്‍ ലഭ്യമായ ഒരു വിവരത്തെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ മറിച്ചൊരു അഭിപ്രായം പറഞ്ഞത് വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് സൂചന

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....