ദില്ലി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ മോദിയുടെ ജനപ്രീതി ഉയര്‍ത്തികാട്ടി വോട്ട് തേടാന്‍ ബി ജെ പി.
ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം മുഖ്യമന്ത്രിക്കും മറ്റ് നേതാക്കള്‍ക്കും സ്വീകാര്യത ഇല്ലെന്ന പാര്‍ട്ടി ആഭ്യന്തര സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വൈകാതെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെയായിരുന്നു ബി ജെ പി സര്‍വ്വേ നടത്തിയത്. ഇതില്‍ സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കള്‍ക്ക് പോലും പിന്തുണ ഇല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ നേതാക്കള്‍ക്ക് അടക്കം 25 ശതമാനത്തിലധികം ജനപ്രീതിയില്ലെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍ . ഈ സാഹചര്യത്തിലാണ് മോദിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്.