ധനുഷും നിത്യ മേനോനും ഒന്നിച്ച തിരുചിത്രമ്ബലം ഇതിനകം തന്നെ വമ്ബന്‍ ഹിറ്റാണ്. തമിഴ്നാട് ബോക്സ് ഓഫീസില്‍ ചിത്രം 50 കോടി പിന്നിട്ടു, പ്രവൃത്തി ദിവസങ്ങളിലും ചിത്രം മികച്ച രീതിയില്‍ മുന്നേറുകയാണ്.
മുഴുവന്‍ കളക്ഷന്‍ 100 കോടിയില്‍ എത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്.
മിത്രന് ജവഹര്‍ സംവിധാനം ചെയ്ത ധനുഷിന്റെ തിരുച്ചിത്രമ്ബലം ഓഗസ്റ്റ് 18 ന് തിയറ്ററുകളില്‍ എത്തി. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
മിത്രന് ജവഹര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഒരു നല്ല ഫാമിലി എന്റര്‍ടെയ്നറാണ് തിരുച്ചിദ്രമ്ബലം. ധനുഷ്, നിത്യ മേനോന്, പ്രകാശ് രാജ്, ഭാരതിരാജ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഛായാഗ്രാഹകന്‍ ഓം പ്രകാശ്, എഡിറ്റര്‍ പ്രസന്ന ജികെ, സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദരെ എന്നിവര്‍ സാങ്കേതിക സംഘത്തിന്റെ ഭാഗമാണ്.