MORE

    മാനസികാരോഗ്യ കേന്ദ്രത്തില്‍ മൊട്ടിട്ട പ്രണയം; ഒടുവില്‍ മഹേന്ദ്രനും ദീപയും ഒന്നായി, സമ്മാനവുമായി മന്ത്രിയെത്തി

    Date:

    ചെന്നൈ: ചെന്നൈ മാനസികാരോഗ്യ ആശുപത്രിയില്‍ അന്തേവാസികളായിരുന്ന രണ്ടു പേര്‍ വെള്ളിയാഴ്ച വിവാഹിതരായി. ആശുപത്രിയുടെ 228 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു വിവാഹം നടന്നത്.

    ചെന്നൈയിലെ കില്‍പോക്ക് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് (ഐഎംഎച്ച്‌) കാമ്ബസിനുള്ളിലെ ക്ഷേത്രത്തില്‍ വച്ചാണ് 42കാരനായ പി.മഹേന്ദ്രനും 36കാരിയായ ദീപയും വിവാഹിതരായത്.

    തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് താലിമാല എടുത്തുകൊടുത്തത്. മന്ത്രി പി.കെ ശേഖര്‍ ബാബു, എം.പി ദയാനിധി മാരന്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു. രണ്ടു വര്‍ഷം മുന്‍പാണ് മഹേന്ദ്രനും ദീപയും ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. രോഗം ഭേദമായതോടെ ഇവിടെയുള്ള ഡേ കെയര്‍ സെന്‍റര്‍ എന്ന പുനരധിവാസ കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്നു. അസുഖം ഭേദമായവര്‍ക്ക് തയ്യല്‍,ബാഗ് നിര്‍മാണം, മെഴുതിരി നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കിയിരുന്നു. ദീപയുടെ രോഗവും ഭേദമായതോടെ അവരും ഡേ കെയറില്‍ പരിശീലനത്തിനായി എത്തി. എം.എ .ബി.എഡുകാരിയായ ദീപക്ക് അച്ഛന്‍ മരിച്ചതിനു ശേഷമാണ് മാനസികാസ്വാസ്ഥ്യമുണ്ടാകുന്നത്. മഹേന്ദ്രന്‍ ബിസിനസ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദവും എം.ഫിലും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

    തന്‍റെ അച്ഛനെപ്പോലെ നോക്കുന്നൊരാളാണ് മഹേന്ദ്രനെന്നാണ് ദീപയുടെ അഭിപ്രായം. “അദ്ദേഹത്തോട് ഒന്നും ചോദിക്കേണ്ട കാര്യമില്ല, അതിനു മുന്‍പേ അദ്ദേഹം അതു ചെയ്തു തരും. വളരെ കരുതലുള്ളവനാണ്” ദീപ പറയുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയെങ്കിലും മഹേന്ദ്രനെ തുല്യപങ്കാളിയായി കാണുന്നുവെന്ന് ദീപ പറഞ്ഞതോടെ സമ്മതിക്കുകയായിരുന്നുവെന്ന് ഐഎംഎച്ച്‌ ഡയറക്ടര്‍ ഇന്‍ചാര്‍ജ് പൂര്‍ണ ചന്ദ്രിക പറഞ്ഞു. “മാനസിക രോഗത്തെ ചുറ്റിപ്പറ്റി ധാരാളം മിഥ്യാധാരണകളുണ്ട്. ആദ്യം മാനസികരോഗി എന്നൊരാളെ മുദ്ര കുത്തിയാല്‍ പിന്നെ രോഗം മാറിയാലും അയാള്‍ക്ക് അതില്‍ നിന്നും മോചനമില്ല. ഈ വിവാഹം എല്ലാ കെട്ടുകഥകളും തള്ളിക്കളഞ്ഞു. ഇത് ശുഭാപ്തിവിശ്വാസമാണ്, മാനസികരോഗമുള്ള ആളുകള്‍ക്ക് ഇപ്പോഴും വിവാഹം കഴിക്കാനും ജീവിതം നയിക്കാനും കഴിയും” ചന്ദ്രിക കൂട്ടിച്ചേര്‍ത്തു.

    മഹേന്ദ്രന്‍ ഡേ കെയര്‍ സെന്‍ററിലാണ് ജോലി ചെയ്യുന്നത്. ദീപ കമ്മ്യൂണിറ്റി കഫേയായ കഫേ ആര്‍വിവിലും. ഐഎംഎച്ചിന് എതിര്‍വശത്തുള്ള പെറ്റ് ഹോസ്പിറ്റലിലും മഹേന്ദ്രന്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു. ഇരുവരും ഉടന്‍ തന്നെ ഒരു വാടകവീട്ടിലേക്ക് താമസം മാറ്റും. ആശുപത്രി ജീവനക്കാര്‍ തന്നെയാണ് ഈ വീട് സജ്ജീകരിച്ചിരിക്കുന്നത്. വിവാഹസമ്മാനമായി സര്‍ക്കാര്‍ മഹേന്ദ്രന് ജോലിയും നല്‍കിയിട്ടുണ്ട്. മഹേന്ദ്രന്‍ ഇനി ഐഎംഎച്ച്‌ വാര്‍ഡുകളില്‍ കരാര്‍ തൊഴിലാളിയായി ജോലി ചെയ്യും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....