ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി നയിക്കുന്ന മഹിള മാര്‍ച്ചുമായി കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്ര സമാപിച്ച ശേഷം ജനവരി 26 മുതല്‍ മാര്‍ച്ച് 26 വരെ രണ്ട് മാസം നീണ്ടു നില്ക്കുന്ന മഹിള മാര്‍ച്ച് സംസ്ഥാന തലസ്ഥാനങ്ങളില്‍ പര്യടനം നടത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
തരൂര്‍ വിഷയത്തില്‍ മുസ്ലിം ലീഗ് ഉന്നയിച്ച വിമര്‍ശനത്തെ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിച്ച് പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.