ഗുവാഹത്തി : മഹാരാഷ്ട്രയിലെ മന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ വിമത എം എല്‍ എമാര്‍ ഗുവാഹത്തിയിലെ ഹോട്ടലിലെത്തി.
32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്. അസം സര്‍ക്കാര്‍ വന്‍ സുരക്ഷയാണ് ഹോട്ടലിന് ഒരുക്കിയിട്ടുള്ളത്. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആണ്.
ചാര്‍ട്ടേഡ് വിമാനത്തിലാണ് വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയത്. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്നാഥ് ഷിന്‍ഡേ ക്യാമ്ബില്‍ നിന്ന് പുറത്ത് വന്നു. മുംബൈയില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം ചേരും