അഹമ്മദാബാദ് :വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നിമഞ്ജനയാത്രയ്ക്ക് നേരെ മതതീവ്രവാദികളുടെ കല്ലേറ്.
ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കല്ലേറിന് പിന്നാലെ ഇരു സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ 13 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. മാണ്ഡവിയിലെ പാനിഗേറ്റ് ദര്‍വാസയുടെ മുന്നിലൂടെ ഗണേശവിഗ്രഹവുമായി ശോഭയാത്ര കടന്നുപോകുന്നതിനിടെയാണ് മതമൗലികവാദികള്‍ ആക്രമണം നടത്തിയത്. ഗണേശ വിഗ്രഹം മസ്ജിദിന് മുന്നിലൂടെ കൊണ്ടുപോകുന്നതിനെ ഇവര്‍ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഇരു വിഭാഗക്കാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. കല്ലേറും നടന്നു. കല്ലേറിന് പിന്നാലെ ഘോഷയാത്രയില്‍ ഉണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത് എന്ന് വഡോദര ജോയിന്റ് സിപി ചിരാഗ് കോര്‍ഡിയ പറഞ്ഞു.
പ്രദേശത്ത് കൂടുതല്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. രാത്രി മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അത്തരത്തിലുള്ള കിംവദങ്ങള്ക്ക് ചെവി കൊടുക്കരുത് എന്നും പോലീസ് അറിയിച്ചിട്ടുണ്ട്.