പട്ന: ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി കുടുംബം രംഗത്ത്.
ഹൃദയാഘാതം മൂലമാണ് സൊനാലി മരിച്ചതെന്ന് അംഗീകരിക്കാന്‍ കുടുംബം തയാറല്ലെന്ന് സഹോദരിമാരായ റൂപേഷ് ഫോഗട്ടും രമണ്‍ ഫോഗട്ടും വാര്‍ത്താ ഏജന്‍സി എ.എന്‍.എയോട് പറഞ്ഞു.
മരിക്കുന്നതിന് തലേദിവസം വൈകുന്നേരം സൊനാലി തന്നെ വിളിച്ചു. അവള്‍ വാട്ട്‌സ്‌ആപ്പില്‍ സംസാരിക്കണമെന്നും എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു…, അവള്‍ കോള്‍ കട്ട് ചെയ്തെന്നും പിന്നീട് എടുത്തില്ലെന്നും മറ്റൊരു സഹോദരി റൂപേഷ് ഫോഗട്ട് വ്യക്തമാക്കി.
സഹോദരിക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യതയില്ല. അവള്‍ വളരെ ഫിറ്റായിരുന്നു. ആരോഗ്യപരമായ യാതൊരു പ്രശ്നങ്ങളും സഹോദരിയെ അലട്ടിയിരുന്നില്ലെന്നും മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും സഹോദരിയായ രമണ്‍ ഫോഗട്ട് ആവശ്യപ്പെട്ടു.
ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ട് (42) ഗോവയില്‍വെച്ചാണ് മരിച്ചത്. ഗോവയില്‍ സന്ദര്‍ശനത്തിനെത്തിയ സൊനാലിക്ക് തിങ്കളാഴ്ച രാത്രി അഞ്ജുനയിലെ ഹോട്ടലില്‍ വെച്ച് ശാരീരികാസ്വസ്ഥതയുണ്ടായതിനാല് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മരിച്ചു.
ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, അസ്വാഭാവിക മരണത്തിന് കേസെടുത്തു. നേരത്തെ, ഭക്ഷണത്തില്‍ എന്തോ കലര്‍ത്തിയതായി സൊനാലിയുടെ സഹോദരി ആരോപിച്ചിരുന്നെങ്കിലും ഗോവയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.
സോനാലിയുടെ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ടിനെ ആറു വര്‍ഷംമുമ്ബ് സ്വന്തം ഫാംഹൗസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സോനാലിയുടെ മരണവും അതുപോലെ ഞെട്ടലും ദുരൂഹതയുമൊക്കെ ഉയര്‍ത്തുന്നതായി.
ദരിദ്രമായ കര്‍ഷക കുടുംബത്തിലായിരുന്നു സോനാലിയുടെ ജനനം. 2006ല്‍ ഹിസാര്‍ ദൂരദര്‍ശനില്‍ അവതാരകയായാണ് സോനാലി ആദ്യം കാമറക്ക് മുന്നിലെത്തിയത്. 2008ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ‘ടിക് ടോക്കി’ല്‍ സജീവമായിരുന്ന സൊനാലി, ‘ബിഗ്ബോസ്’ റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. 2019ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദംപുരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.