മംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒമ്ബത് ഡോക്ടര്‍മാരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
മലയാളികളായ ഡോ. സുര്‍ജിത് ദേവ് (20), ഡോ. ആയിശ മുഹമ്മദ് (23), തെലങ്കാന സ്വദേശികളായ ഡോ. പ്രണയ് നടരാജ് (24), ഡോ.
ചൈതന്യ ആര്. തുമുലൂരി (23) യു.പി സ്വദേശികളായ ഡോ. വിതുഷ് കുമാര്‍ (27), ഡോ. ഇഷ് മിസ്സ (27), കര്‍ണാടക സ്വദേശി ഡോ.
സുധീന്ദ്ര (34), ഡല്‍ഹി സ്വദേശികളായ ഡോ. സിദ്ധാര്‍ഥ് പവസ്കര്‍ (29), ഡോ. ശരണ്യ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിന് ആരംഭിച്ച ലഹരിവേട്ടയില്‍ ഇതിനകം 24 ഡോക്ടര്‍മാര്‍ അറസ്റ്റിലായതായി മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.