പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ തെരുവുനായയുടെ കടിയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം നാടിന്റെ കഷ്ടകാലമാണെന്ന് മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്.
ശ്രീ ശാസ്താ ഹിന്ദു സേവാ ട്രസ്റ്റ് സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖത്ത് തെരുവുനായയുടെ കടിയേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും നോക്കാന്‍ ആളില്ലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളാണ് മുറിവ് കെട്ടിയത്. ഇതാണ് മന്ത്രിയുടെ സ്വന്തം നാടിന്റെ ദുരവസ്ഥ. നിങ്ങള്‍ എന്തിനാണ് ഈ നങ്കൂരത്തെ വച്ചു കൊണ്ടിരിക്കുന്നതെന്നും പി.സി.ജോര്‍ജ് ചോദിച്ചു.
കാരണവന്മാര് പറഞ്ഞുതന്നിട്ടുള്ള നമ്മുടെ ആചാരങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. വരുംതലമുറയും അത് പിന്തുടരണം. രാജാധികാരം ദുഷിച്ചാല്‍ പ്രകൃതി കോപിക്കും. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി നാം പ്രകൃതിദുരന്തങ്ങളില്‍ നട്ടംതിരിയുകയാണ്. നമ്മുടെ സംസ്ഥാനം ഭരിക്കുന്നവര്‍ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതിയില്‍ മുങ്ങിയിരിക്കുന്നതാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.