ഭോപാല്‍: മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. ഹൈദരാബാദില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലേക്കു പോകുമ്ബോഴാണ് അപകടം. രേവ ജില്ലയിലെ സുഹാഗിയില്‍ വെള്ളിയാഴ്ച രാത്രി 10.30നും 11നും ഇടയിലായിരുന്നു അപകടമെന്നു പെലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശുകാരാണു ബസില്‍ യാത്ര ചെയ്തിരുന്നത്. പരുക്കേറ്റവരെ സുഹാഗിയിലെയും രേവയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നു രേവ എസ്‌പി നവനീത് ബാസിന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.