പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും.2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.
ഇന്ന് മുതല്‍ കോടതിയില്ഹാജരാവുക പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന് ആണ്. 12, 13 സാക്ഷികളെയാണ് വിസ്തരിക്കുക. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്.
മുന്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേ മധുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. കേസില്‍ നിരവധി സാക്ഷികള്‍ കൂറ് മാറിയ പശ്ചാത്തലത്തിലായിരുന്നു ഇത്.