ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. ഓണ്‍ സ്‌ക്രീനില്‍ തന്റെ അഭിനയമികവ് കൊണ്ട് കയ്യടി നേടിയ കങ്കണ ഓഫ് സ്‌ക്രീനില്‍ തന്റെ പ്രസ്താവനകളിലൂടെ നിരന്തരം വിവാദത്തില്‍ പെടാറുണ്ട്.കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങങ്ങളിലൊന്നായിരുന്നു നടന്‍ ഹൃത്വിക് റോഷനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍.
താനും ഹൃത്വിക്കും പ്രണയത്തിലായിരുന്നുവെന്നും ഹൃത്വിക് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് ഒരിക്കല്‍ കങ്കണ റണാവത് നടത്തിയ ആരോപണം.സംഭവത്തില്‍ ഹൃത്വിക് കങ്കണയ്‌ക്കെതിരെ നിയമനടപടി വരെ സ്വീകരിക്കുകയുണ്ടായി. ഏറെ നാളത്തെ വാര്‍ത്തകള്‍ക്കും ബഹളങ്ങള്‍ക്കുമൊടുവിലാണ് ഹൃത്വിക് റോഷന്‍ സംഭവത്തില്‍ പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഹൃത്വിക്കിന്റെ പ്രതികരണം. കങ്കണയുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമേയുള്ളൂവെന്നായിരുന്നു ഹൃത്വിക് പറഞ്ഞത്. പിന്നീട് താരം റിപ്പബ്ലിക് ടിവിയിലും പ്രതികരണവുമായി എത്തി.