ന്യൂഡല്‍ഹി: മദ്യ നയക്കേസുമായി ബന്ധപ്പെട്ട് പ്രതിക്ഷേധം ശക്തമാക്കി ബിജെപി. അരവിന്ദ് കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാജ്ഘട്ടില്‍ ധര്‍ണ നടത്തി.
ബിജെപി ഡല്‍ഹി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ, പ്രതിപക്ഷ നേതാവ് രാംവീര്‍സിംഗ് ബിദുരി തുടങ്ങിയവര്‍ ധര്‍ണയ്‌ക്ക് നേത്യത്വം നല്‍കി.
മദ്യനയ അഴിമതിക്കേസില്‍ ആം അദ്മി പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയ്‌ക്ക് മദ്യനയക്കേസില്‍ കോടതി ജാമ്യം നിക്ഷേധിച്ചിരുന്നു. സിസോദിയടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. മന്ത്രി സഭയില്‍ നിന്നും രണ്ട് മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടിവന്നത് ആപ്പിന് തിരിച്ചടിയായിരിക്കുകയാണ്.