ന്യൂഡല്‍ഹി: വാതിലിന് പിന്നിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി. തടികൊണ്ടുള്ള വാതിലിന് പിന്നിലൊളിപ്പിച്ച് മദ്യക്കുപ്പികള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയില്‍ നിന്ന് ബീഹാറിലേക്ക് കടത്താനായിരുന്നു ശ്രമം. ആറ് തടിവാതിലുകളുടെ പിന്നിലായി 2112 കുപ്പികളാണ് ഒളിപ്പിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം തടഞ്ഞ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. റോഷന്‍ റായ്, സര്‍വജിത് സിംഗ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. തടിവാതിലുകള്‍ കൊണ്ടു പോകാന്‍ ശ്രമിച്ച ടെമ്ബോയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മരവാതിലുകളുടെ പിന്നിലായി അടുക്കി വച്ച നിലയാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ഉള്ള് പൊള്ളയായ വാതിലുകളായിരുന്നു ഇവ. ചുറ്റികയും മറ്റും ഉപയോഗിച്ചാണ് വാതിലുകള്‍ തുറന്നത്.
കുപ്പികള്‍ അതിസമര്‍ത്ഥമായിട്ടാണ് വാതിലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്നതെന്നും, അതിനിടയില്‍ എന്തെങ്കിലും ഉണ്ടെന്ന് മറ്റൊരാള്‍ക്ക് മനസിലാക്കാന്‍ പോലും സാധിക്കില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടെന്ന് ഒരാള്‍ പോലും സംശയിക്കില്ല. പ്രതികള്‍ കുറ്റം സമ്മതിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.