തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. ബാല്യകാലസുഹൃത്ത്, പത്തനംതിട്ട സ്വദേശിയായ ജെറിനാണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് വളരെ ലളിതമായാണ് നടത്തിയത്. സുരേഷ് ഗോപി, ഗായകന് ജി.വേണുഗോപാല്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
വിവാഹ ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം ഒരുക്കിയിരിക്കുന്നത്.