കേരളത്തില്‍ വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരള യാത്ര വൈകും.
ബംഗുളുരു പൊലീസ് കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രക്ക് അനുമതി നല്‍കുക. മഅ്ദനിയുടെ സുരക്ഷക്കായി അനുഗമിക്കേണ്ടത് ബംഗുളുരു പൊലീസിലെ റിസര്‍വ് ബറ്റാലിയനാണ്. അകമ്ബടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനനുസരിച്ചേ മഅ്ദനിക്ക് യാത്ര ചെയ്യാനാവു. തിരുവനന്തപുരം വിമാനത്താവളം വഴി കൊല്ലം ശാസ്താംകോട്ടയിലെ വീട്ടില്‍ പോകാനാണ് മഅ്ദനി ആലോചിക്കുന്നത്. വീട്ടിലെത്തിയ ശേഷമാകും ചികിത്സ എവിടെ വേണം എന്നതില്‍ തീരുമാനമെടുക്കുക. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ചെലവ് വഹിക്കേണ്ടത് മഅ്ദനിയാണെന്നാണ് കോടതിയുടെ നിര്‍ദേശം.