MORE

    ‘ഭാര്യമാരെ കൂട്ടി വിദേശയാത്ര പോയ മന്ത്രിമാരുടെ വിവരങ്ങള്‍ വെളിപ്പെടുത്തൂ’ ;വെല്ലുവിളിച്ച്‌ കെ.സി ജോസഫ്

    Date:

    കോട്ടയം: സിപിഎം നേതാവ് എകെ ബാലന്റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. ഓലപ്പാമ്ബിനെക്കാട്ടി ആരെയും ഭയപ്പെടുത്താന്‍ നോക്കേണ്ട, ഭാര്യമാരെ കൂട്ടി വിദേശ യാത്ര പോയ മന്ത്രിമാരെക്കുറിച്ച്‌ വെളിപ്പെടുത്താന്‍ എകെ ബാലനെ വെല്ലുവിളിക്കുകയാണെന്ന് കെസി ജോസഫ് പറഞ്ഞു.

    ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയിരുന്നു എന്നും ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം എ കെ ബാലന്‍ ആരോപിച്ചത്.

    മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും യുറോപ്യന്‍ പര്യടനം സംബന്ധിച്ച്‌ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മുന്‍ മന്ത്രി എ കെ ബാലന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒരു മന്ത്രി ഇരുപത്തിമൂന്ന് തവണയും മറ്റൊരു മന്ത്രി പതിനാറു തവണയും വിദേശയാത്ര നടത്തിയെന്നും അതില്‍ പന്ത്രണ്ട് തവണയും ഭാര്യമാര്‍ കൂടെ ഉണ്ടായിരുന്നു എന്നും ആരോപിച്ചത്. ഈ ആരോപണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് മുന്‍ മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു.

    ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സര്‍ക്കാര്‍ ചെലവില്‍ ഏതെല്ലാം മന്ത്രിമാര്‍ എത്ര തവണ വിദേശയാത്ര നടത്തിയതെന്നും അവര്‍ ഏതെല്ലാം തീയതികളില്‍ ഏതെല്ലാം രാജ്യങ്ങളിലാണ് പോയതെന്നും ഏതെല്ലാം യാത്രകളില്‍ ഭാര്യമാര്‍ കൂടെയുണ്ടായിരുന്നു എന്നുമുള്ള കാര്യം ബാലന്‍ വ്യക്തമാക്കണം. ഓലപ്പാമ്ബിനെക്കാട്ടി ആരെയും ഭയപ്പെടുത്താന്‍ ബാലന്‍ നോക്കേണ്ട. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും വിദേശ യാത്ര സംബന്ധിച്ച്‌ ഉണ്ടായ വിമര്‍ശനങ്ങള്‍ ശരിയാണെന്ന് ബോധ്യമായതു കൊണ്ടാവാം ബാലന്‍ പ്രത്യാരോപണങ്ങളുമായി ആ യാത്രയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് കെസി ജോസഫ് പരിഹസിച്ചു.

    ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പ്രവാസികാര്യത്തിന്റെ കൂടി ചുമതല ഉണ്ടായിരുന്ന മന്ത്രിയായിരുന്നു കെ സി ജോസഫ്. എകെ ബാലന്റെ വെല്ലുവിളി സ്വീകരിക്കുകയാണെന്നും ബാലന്റെ ഒരു ഔദാര്യവും തങ്ങള്‍ക്ക് വേണ്ടയെന്നും കെ സി ജോസഫ് പറഞ്ഞു. ഒന്നുകില്‍ ബാലന്‍ ആരോപണത്തില്‍ പറഞ്ഞതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം. അതല്ലെങ്കില്‍ തന്റെ പ്രസ്താവന പിന്‍വലിച്ച്‌ പരസ്യമായി മാപ്പു പറയാന്‍ തയ്യാറാകണമെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു.

    മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ് സന്ദര്‍ശനത്തില്‍ കുടുംബാഗങ്ങളെ കൂടെ കൂട്ടിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന് കെ സുധാകരനുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതോടെയാണ് എകെ ബാലന്‍ യാത്രയെ പിന്തണച്ചെത്തിയത്. മന്ത്രിമാര്‍ വിദേശ യാത്ര നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ എ കെ ബാലന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയിരുന്നു എന്നും ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നു എന്നും ബാലന്‍ ആരോപിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....