ആന്ധ്രാപ്രദേശ്: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് ആന്ധ്രാപ്രദേശില്‍ പ്രവേശിക്കും.
ജോഡോ യാത്രയെ വിമര്‍ശിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഭാരത് ജോഡോ യാത്ര ഒരു സ്റ്റണ്ട് മാത്രമാണെന്നും, അത് കൊണ്ട് കോണ്‍ഗ്രസിന് യാതൊരു ഫലവും ഉണ്ടാകില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ജനങ്ങള്‍ വലിയതോതില്‍ വര്‍ഗീയ-ജാതി അടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ടവരാണെന്നും, അവര്‍ വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ ജാതിയും മതവും മാത്രമാണ് നോക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ അവര്‍ക്ക് മുന്നില്‍ അപ്രസക്തമാണ് എന്നാണ് കട്ജു പറയുന്നത്.
അതേസമയം, മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പാര്‍ട്ടിയുടെ ഉന്നത നേതാക്കളും അണിനിരന്ന ശേഷം രാഹുല്‍ ഗാന്ധി തന്റെ യാത്ര പുനരാരംഭിച്ചു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ഒബാലപുരത്ത് തമ്ബടിച്ച ശേഷമായിരിക്കും അടുത്ത യാത്ര. ആന്ധ്രാപ്രദേശിലെ യാത്രയ്ക്ക് ശേഷം അദ്ദേഹം തിരികെ ഇന്നോ നാളെയോ കര്‍ണാടകയിലെത്തും. കര്‍ണാടകയില്‍ തിരിച്ചെത്തിയ ശേഷം വയനാട് എംപി രാത്രി ബല്ലാരി ജില്ലയിലെ ഹലകുന്ധി മഠത്തില്‍ തങ്ങും.
ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 30 ന് കര്‍ണാടകയില്‍ പ്രവേശിച്ചു, 21 ദിവസത്തിനുള്ളില്‍ 511 കിലോമീറ്റര്‍ പിന്നിട്ട് ഒക്ടോബര്‍ 20 ന് സംസ്ഥാനത്ത് നിന്ന് പുറപ്പെടും. വിഘടന ശക്തികള്‍ക്കെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി യാത്ര നയിക്കുന്നത്.