MORE

    ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫിലെ പാട്ട്; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

    Date:

    ഹൈദരാബാദ്: അനുമതിയില്ലാതെ കെജിഎഫ് 2 ലെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു.

    ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫിലെ ഗാനങ്ങള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പകര്‍പ്പവകാശ നിയമത്തിന്‍റെ ലംഘനമാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്‍റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കെതിരെയാണ് ബെംഗളൂരുവിലെ എംആര്‍ടി മ്യൂസിക് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

    കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പിന്‍റെ പകര്‍പ്പവകാശം വന്‍ തുക നല്‍കിയാണ് വാങ്ങിയതെന്ന് കമ്ബനി പറയുന്നു. പാട്ടുകള്‍ നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങള്‍ കലര്‍ത്തി പാട്ടുകള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചുവെന്ന് എംആര്‍ടി മ്യൂസിക്കിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ലോഗോ പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നും കമ്ബനി ചൂണ്ടിക്കാട്ടി.

    എംആര്‍ടി മ്യൂസിക്കിന്‍റെ പകര്‍പ്പവകാശമുള്ള ഗാനം ഭാരത് ജോഡോ യാത്രയ്ക്ക് നിയമവിരുദ്ധമായി ഉപയോഗിച്ചതാണ്. കെ.ജി.എഫ് 2 ന്‍റെ ഹിന്ദി പതിപ്പിലെ ഗാനം നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങള്‍ കലര്‍ത്തി പാര്‍ട്ടിയുടേതെന്ന് തോന്നുന്ന വിധത്തില്‍ പ്രചരിപ്പിച്ചു. ഭാരത് ജോഡോ യാത്രയുടെ ലോഗോയും ഇതേ വീഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല, ഈ വീഡിയോ സോഷ്യല്‍ മീഡിയയിലെ എല്ലാ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയും പ്രചരിപ്പിച്ചു, എംആര്‍ടി മ്യൂസിക്കിന്‍റെ അഭിഭാഷകന്‍ നരസിംഹന്‍ സമ്ബത്ത് പറഞ്ഞു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....